Deshabhimani

ഡൽഹിയിൽ കനത്ത മഴയും ഇടിമിന്നലും

delhi
വെബ് ഡെസ്ക്

Published on Oct 12, 2026, 10:38 AM | 1 min read

ന്യൂഡൽഹി: തിങ്കളാഴ്ച പുലര്‍ച്ചെ ഡൽഹിയിൽ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. പകൽ സമയത്തും ഐഎംഡി മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിൽ രാവിലെ 5:30 വരെ 40 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.


ഡൽഹി വിമാനത്താവള പരിധിയിൽ 30 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും കനത്ത മഴയും ഉണ്ടാവാമെന്ന് കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുതുക്കി. ആർ.കെ. പുരം, കർത്തവ്യ പഥ് എന്നിവയുൾപ്പെടെ സെൻട്രൽ, സൗത്ത് ഈസ്റ്റ്, വെസ്റ്റ് ഡൽഹി മേഖലകളിൽ മഴ ബാധിച്ചു. മഴ ലഭിച്ചതോടെ പൊതുവെ നഗരത്തിൽ തണുത്ത മിതമായ അന്തരീക്ഷ സ്ഥിതിയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home