Deshabhimani

ദുർമന്ത്രവാ​ദം നടത്തുന്നുവെന്ന് സംശയം; 21 കാരൻ അമ്മയെ തീകൊളുത്തി കൊന്നു

telangana
വെബ് ഡെസ്ക്

Published on Oct 12, 2026, 10:57 AM | 1 min read

ഹൈദരാബാദ് : തെലങ്കാനയിൽ 21 കാരൻ അമ്മയെ ഡീസലൊഴിച്ച് തീകൊളുത്തി കൊന്നു. ദുർമന്ത്രവാ​ദം നടത്തിയെന്ന സംശയത്തെ തുടർന്നാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


പ്രതിയായ കരേ ദുർ​ഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ​ഗ്രാമത്തിൽ മുൻപ് നടന്ന മരണങ്ങളുടെയെല്ലാം ഉത്തരവാദി തന്റെ അമ്മയാണെന്ന സംശയമാണ് കുറ്റകൃത്യം ചെയ്യാൻ ദുർ​ഗേഷിനെ പ്രേരിപ്പിച്ചത്.


പത്ത് ദിവസം മുൻപാണ് ദുർ​ഗേഷ് ഹൈദരാബാദിൽ നിന്നും മേദക് ജില്ലയിലുള്ള തന്റെ ​ഗ്രാമത്തിലെത്തിയത്. സംഭവദിവസം, ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഇയാൾ അമ്മയുമായി തർക്കത്തിലായി. വർഷങ്ങൾക്ക് മുൻപ് നടന്ന മരണങ്ങളും അമ്മ കാരണമാണുണ്ടായതെന്ന് ദുർ​ഗേഷ് വിശ്വസിച്ചു. വാക്കുതർക്കത്തിനൊടുവിൽ ഓട്ടോ ഡ്രൈവറായ ദുർദേഷ് വാഹനത്തിൽ നിന്നും ഡീസലെടുത്ത ശേഷം അമ്മയായ കരേ സായമ്മയുടെ ദേഹത്തൊഴിച്ച് തീയിടുകയായിരുന്നു. അതേസമയം, തങ്ങൾ നടത്തിയ അന്വേഷണത്തിൽ കരേ സായമ്മ ദുർമന്ത്രവാ​ദം നടത്തിയെന്നതിന് യാതൊരു തെളിവുകളും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home