Deshabhimani

ഇനി മുൻകൂർ അനുമതി വേണ്ട; നിക്ഷേപ നിയമങ്ങളിൽ മാറ്റത്തിനൊരുങ്ങി സെബി

SEBI
വെബ് ഡെസ്ക്

Published on Oct 23, 2026, 02:29 PM | 1 min read

മുംബൈ: ഓഹരി വിപണികളുടെയും ഡിപ്പോസിറ്ററികളുടെയും നിക്ഷേപ നടപടികൾ ലളിതമാക്കാൻ പുതിയ നിർദേശവുമായി സെബി. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിശ്ചിത വിഭാഗങ്ങളിലെ നിക്ഷേപങ്ങൾക്ക് ഓരോ തവണയും സെബിയുടെ മുൻകൂർ അനുമതി തേടേണ്ടതില്ല. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം മെച്ചപ്പെടുത്തുകയും അനാവശ്യമായ നിയന്ത്രണങ്ങൾ ഒഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.


സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ, ക്ലിയറിങ് കോർപ്പറേഷനുകൾ, ഡിപ്പോസിറ്ററികൾ എന്നിവയുടെ അനുബന്ധ പ്രവർത്തനങ്ങളിലെ നിക്ഷേപങ്ങളെക്കുറിച്ചാണ് പുതിയ നിർദേശം. ഇതുമായി ബന്ധപ്പെട്ട കൺസൾട്ടേഷൻ പേപ്പർ ഒക്ടോബർ 22ന് സെബി പുറത്തിറക്കി. പൊതുജനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നവംബർ 12 വരെ ഈ നിർദേശത്തിന് മേൽ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.


നിലവിലെ നിയമപ്രകാരം കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപങ്ങൾക്കുപോലും അനുമതിയും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ബാധകമാണ്. നിക്ഷേപത്തിന്റെ തരവും അപകടസാധ്യതയും പരിഗണിച്ച് നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാനാണ് സെബി നിർദേശിച്ചിരിക്കുന്നത്.


പുതിയ നിർദേശം നടപ്പായാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കും ഡിപ്പോസിറ്ററികൾക്കും അനുബന്ധ മേഖലകളിൽ നിക്ഷേപം നടത്താനും പുതിയ ബിസിനസ് അവസരങ്ങൾ തേടാനും കൂടുതൽ സൗകര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കാനും പ്രവർത്തനപരമായ തടസങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നാണ് സെബി പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home