ad
Deshabhimani

രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഡോളറിനെതിരെ മൂല്യം ആദ്യമായി 95 കടന്നു

rupee
വെബ് ഡെസ്ക്

Published on Mar 30, 2026, 03:56 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് നീങ്ങി. ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 95 എന്ന നിലവാരവും മറികടന്നു. ഒരു ഘട്ടത്തിൽ 95.14 എന്ന താഴ്ന്ന നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തി.


ആഗോള വിപണിയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമാണ് രൂപയെ പ്രധാനമായും തളർത്തുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ ക്രൂഡ് ഓയിൽ വില വർധിച്ചതും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിച്ചതും തിരിച്ചടിയായി.


ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മിയെ സാരമായി ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും മൂല്യത്തകർച്ച തടയാൻ സാധിക്കുന്നില്ല.


വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഇറക്കുമതി ചെലവ് വർധിക്കുന്നത് രാജ്യത്ത് അവശ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില വർധിക്കാൻ ഇടയാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home