ഒരു ലക്ഷം കോടി സർക്കാർ ബോണ്ടുകൾ വിൽക്കാന്‍ തീരുമാനിച്ച് ആർബിഐ

ന്യൂഡൽഹി : രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലെ അധിക പണലഭ്യത (liquidity) കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം കോടി സർക്കാർ ബോണ്ടുകൾ തുറന്ന വിപണിയിലൂടെ വിൽക്കാൻ ആർബിഐ തീരുമാനിച്ചു. ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (OMO) എന്നറിയപ്പെടുന്ന ഈ നടപടിയിലൂടെ ബാങ്കിങ് സംവിധാനത്തിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.
ബാങ്കിങ് സംവിധാനത്തിലേക്ക് വലിയ തോതിൽ പണമെത്തുകയും
ഇത് വഴി വിപണിയിൽ രൂപയുടെ ലഭ്യത അമിതമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നെറ്റ് ലിക്വിഡിറ്റി റെക്കോർഡ് ഉയർത്തുകയും ഹ്രസ്വകാല പലിശ നിരക്കുകൾ റിസർവ് ബാങ്കിന്റെ പോളിസി റിപ്പോ നിരക്കിനും താഴെയാക്കുകയും ചെയ്യും. ഈ പണപ്പെരുപ്പ സാധ്യതയും വിപണിയിലെ അസന്തുലിതാവസ്ഥയും തടയാനാണ് സർക്കാർ സെക്യൂരിറ്റികൾ തുറന്ന വിപണി വഴി വിൽക്കുന്നത്.
സെപ്തംബർ 17, 21, 28 തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് വിൽപ്പന നടത്തുക. ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ 17ന് 50,000 കോടിയുടെയും തുടർന്ന് സെപ്റ്റംബർ 21നും 28നും 25,000 കോടി വീതത്തിന്റെയും ബോണ്ടുകളാണ് വിൽക്കുക. ബാങ്കിംഗ് സംവിധാനത്തിൽ ആവശ്യത്തിലധികം പണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ നടപടി.










0 comments