കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷാ തൊഴിലാളിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷാ തൊഴിലാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷാ തൊഴിലാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് രേവതി ഭവനത്തിൽ രമേശൻ (62) ആണ് മരിച്ചത്.
വീടിന് സമീപത്തെ റോഡിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പുത്തനമ്പലം തോണ്ടാ കുളങ്ങര ക്ഷേത്രത്തിന് സമീപം ബി ബോണ്ട് ജംഗ്ഷന്റെ വടക്കുഭാഗത്തുള്ള കടമുറിക്ക് സമീപത്താണ് മൃതദേഹം ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ് മുഹമ്മ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ മുഹമ്മ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments