Deshabhimani

അയ്യോ സ്വർണത്തിന് ഇതെന്തുപറ്റി ? വില കുത്തനെ കുറഞ്ഞു, നിരക്ക് ഒരുലക്ഷത്തിന് താഴെ പോകാൻ സാധ്യത

gold
വെബ് ഡെസ്ക്

Published on Oct 31, 2026, 11:31 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുറവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 310 രൂപയും പവന് 2480 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 12,730 രൂപയിലും പവന് 1,01,840 രൂപ എന്ന നിലയിലുമാണ് സ്വർണം വ്യാപാരം നടക്കുന്നത്.


പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.


ലോകത്ത് ഏറ്റവും കൂടുതൽ സ്വ‌ർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആ​ഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.


കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ


ഒക്ടോബർ 31- 1,01,840 രൂപ


ഒക്ടോബ‍‍‌ർ 30- 1,04,320 രൂപ


ഒക്ടോബർ 29- 1,05,560 രൂപ


ഒക്ടോബർ 27- 1,05,080 രൂപ


ഒക്ടോബർ 26- 1,04,680 രൂപ


ഒക്ടോബർ 25- 1,04,560 രൂപ


ഒക്ടോബർ 28- 1,05,560 രൂപ


ഒക്ടോബർ 24- 1,04,560 രൂപ


ഒക്ടോബർ 23- 1,04,480 രൂപ


ഒക്ടോബ‍ർ 22- 1,05,880 രൂപ


ഒക്ടോബർ 21- 1,07,120 രൂപ





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home