ad
Deshabhimani

പൊന്നേ കൈവിട്ടല്ലോ! സ്വർണവില ഗ്രാമിന് 110 രൂപ കൂടി

gold
വെബ് ഡെസ്ക്

Published on Sep 08, 2026, 10:45 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് പൊന്നിന് നേരിയ വില വ‌ധന. പവന് 880 രൂപ കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,13,920 രൂപയാണ്. ഗ്രാമിന് 110 രൂപയുമാണ് കൂടിയത്. ഒരു ​ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 14,240 രൂപയാവും. ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയുമുണ്ടാകും. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിക്ക് 250 രൂപയും, 10 ​ഗ്രാമിന് 2,550 രൂപയുമാണ്.


അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർ​ഗമാണ് സ്വർണം. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home