പൊന്ന് വിലയിൽ കുറവുണ്ടേ! പവന് 1,240 രൂപ ഇടിവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുറയുന്നു. പവന് 1,240 രൂപ കുറഞ്ഞ് വില 1,05,720 ആയി. കഴിഞ്ഞ ദിവസം 1,06,960 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,370ൽ നിന്ന് 13,215 ആയി. നേരിയതോതിൽ കഴിഞ്ഞദിവസം വിലയുയർന്നിരുന്നു. ശേഷമാണ് സ്വർണവിലയിൽ കുറവുണ്ടാകുന്നത്. നാലുദിവസത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ച സ്വർണവിലയിൽ വർധവ് രേഖപ്പെടുത്തിയിരുന്നു.
24 കാരറ്റിന് പവന് 1,15,336 രൂപയും ഗ്രാമിന് 14,417 രൂപയും 18 കാരറ്റിന് പവന് 86,504 രൂപയും ഗ്രാമിന് 10,813 രൂപയുമാണ് വില. പണിക്കൂലിയും ജിഎസ്ടിയുമടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 1,25,000 രൂപയോളം വേണ്ടിവരും. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതനുസരിച്ച് വിലയിൽ വ്യത്യാസം വരാം. വെള്ളിക്ക് ഗ്രാമിന് 239 രൂപയും കിലോഗ്രാമിന് 2,39,000 രൂപയുമാണ് വില.










0 comments