ഡോളർ പിന്നോട്ട്, രൂപ മുന്നോട്ട്; വിപണിയിൽ പോസിറ്റീവ് സൂചനകൾ

മുംബൈ : തുടർച്ചയായ തകർച്ചകൾക്കൊടുവിൽ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും ഉയർന്നു. വിനിമയ വിപണിയിൽ വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ രൂപയുടെ മൂല്യം 35 പൈസ് ഉയർന്ന് 95.64 എന്ന നിലയിലെത്തി. യുഎസ് ഡോളർ സൂചിക ദുർബലമായതും ഓഹരി വിപണിയിലെ വികാരം പോസിറ്റീവ് ആയതും ഇന്ത്യൻ കറൻസിയുടെ മൂല്യം ഉയരാൻ കാരണമായെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപയുടെ മൂല്യം 95.75 എന്ന നിലയിൽ തുറന്നെങ്കിലുംമുൻ ക്ലോസിംഗ് ലെവലിൽ നിന്ന് 35 പൈസ ഉയർന്ന് 95.64 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചു. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 54 പൈസ ഉയർന്ന് 95.99 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.
ആഗോള എണ്ണ വിപണിയിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.43 ശതമാനം ഇടിഞ്ഞ് ബാരലിന് 87.10 യുഎസ് ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണി സൂചികകളും ഇന്നും പോസിറ്റീവ് ആണ്. സെൻസെക്സ് 14.66 പോയിന്റ് അഥവാ 0.02 ശതമാനം ഉയർന്ന് 76,850.44 എന്ന നിലയിലും നിഫ്റ്റി 27.10 പോയിന്റ് അഥവാ 0.11 ശതമാനം ഉയർന്ന് 24,023.45 എന്ന നിലക്കിലും എത്തി.










0 comments