ad
Deshabhimani

അർജന്റീനയെ വിറപ്പിച്ച ടീം; കേപ് വെർദെയുടെ ലോപ്പസ് കബ്രാളിന്റെ ​ഗോൾ ലോകകപ്പിലെ മികച്ചത്

Sidny Lopes Cabral

photo credit: FIFA.COM

വെബ് ഡെസ്ക്

Published on Jul 28, 2026, 10:59 AM | 1 min read

സൂറിച്ച് : 2026 ഫിഫ ലോകകപ്പിൽ അപ്രതീക്ഷിത എൻട്രി നടത്തി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടീമാണ് കേപ് വെർദെ. കേപ് വെർ​ദെയുടെ ​ഗോളി വൊസീഞ്ഞ ലോകകപ്പിനു ശേഷം താരമായി മാറി. മുൻ ചാമ്പ്യൻമാരായ അർജന്റീനയെയും നിലവിലെ ചാമ്പ്യൻമാരായ സ്പെയ്നെയും വിറപ്പിച്ച കേപ് വെർദെ റൗണ്ട് ഓഫ് 32 വരെയെത്തിയിരുന്നു. കേപ് വെർദെയുടെ സിഡ്നി ലോപ്പസ് കബ്രാൾ നേടിയ ​ഗോളിനെ ലോകകപ്പിലെ മികച്ച ​ഗോളായി തിരഞ്ഞെടുത്തു. പൊതുജനങ്ങളുടെ വോട്ടിങ്ങിലൂടെയാണ് കബ്രാളിന്റെ ​ഗോൾ ഹ്യുണ്ടായ് ഗോൾ ഓഫ് ദ ടൂർണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. റൗണ്ട് ഓഫ് 32ൽ അർജന്റീനയ്ക്കെതിരെയാണ് കബ്രാൾ മനോഹരമായ ​ഗോൾ നേടിയത്. അധിക സമയത്തിന്റെ 103-ാം മിനിറ്റിലാണ് മനോഹര ​ഗോൾ പിറന്നത്.





അർജന്റീനിയൻ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിന്റെ ​ഗോളിലൂടെ അർജന്റീന ലീഡുയർത്തിയ സാഹചര്യത്തിലാണ് കബ്രാളിന്റെ സമനില ​ഗോൾ പിറന്നത്. ബോക്സിന്റെ ഇടതുവശത്ത് നിന്ന് ലോങ് റേഞ്ചിൽ വലതുകാൽ കൊണ്ട് ലോപ്പസ് തൊടുത്ത പന്ത് അർജന്റീന ​ഗോളി എമിലിയാനോ മാർട്ടിനസിനെ ​കബളിപ്പിച്ച് വലയിലെത്തി. ഇതോടെ സമനില പിടിച്ചെങ്കിലും ഒടുവിൽ സെൽഫ് ​ഗോളിൽ കേപ് വെർദെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ​ഗോളടിച്ച ശേഷം ​ഗാലറിയിലേക്ക് ഓടിയെത്തി തന്റെ കുടുംബാം​ഗങ്ങളെ ആലിം​ഗനം ചെയ്ത കബ്രാളിന്റെ ആഘോഷപ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ലോകകപ്പിൽ പിറന്ന 308 ഗോളുകളിൽ നിന്നാണ് കബ്രാലിന്റെ ഗോൾ ഒന്നാം സ്ഥാനം നേടിയത്. ഉസ്‌ബെക്കിസ്ഥാന്റെ എൽദോർ ഷൊമുറോദോവ്, ഹെയ്തിയുടെ വിൽസൺ ഇസിഡോർ എന്നിവർ നേടിയ ഗോളുകളെ പിന്നിലാക്കിയാണ് കബ്രാളിന്റെ ​ഗോൾ ഒന്നാമതെത്തിയത്. 2002ൽ നെതർലൻഡ്‌സിൽ ജനിച്ച ​കബ്രാൾ സൂപ്പർ ലിഗ് ക്ലബ്ബായ ട്രാബ്‌സോൺസ്‌പോറിന്റെ ഫുൾ ബാക്കാണ്. 2023-ൽ കേപ് വെർദെ ദേശീയ ടീമിനായി ആദ്യമായി സൗഹൃദ മത്സരത്തിനിറങ്ങി. 2025 മെയ് 29-ന് ക്വാലാലംപൂർ സ്റ്റേഡിയത്തിൽ മലേഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home