ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊലീസ് വേട്ട
വിദ്യാര്‍ഥികൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമോ, കരാര്‍ രേഖ കൈമാറേണ്ടത് ഇന്ന്

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടും പ്രവേശന പരീക്ഷാ രംഗത്തെ തുടര്‍ച്ചയായ വീഴ്ചകളിലും അഴിമതിയിലും പ്രതിഷേധിച്ചും വിദ്യാര്‍ഥികൾ നടത്തിയ പ്രക്ഷോഭം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തി കേന്ദ്ര സര്‍ക്കാര്‍. സമരങ്ങളിൽ അറസ്റ്റിലായ പ്രതിഷേധക്കാരെ ഉടനടി മോചിപ്പിക്കണമെന്നും അവർക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്ഐആറുകളും പിൻവലിക്കണമെന്നും ആവശ്യപ്പെടുമ്പോഴും അറസ്റ്റും നിയമ നടപടികളും തുടരുകയാണ്.
ഇക്കാര്യത്തിൽ ചൊവ്വാഴ്ചയ്ക്കകം സർക്കാർ രേഖാമൂലം ഉറപ്പ് നൽകുമെന്നായിരുന്നു സമരം അവസാനിപ്പിക്കുമ്പോൾ സമ്മതിച്ചിരുന്നത്. എന്നാൽ കരാറിൽ നിന്നു പിന്നോട്ട് പോയാൽ സമരം പുനരാരംഭിക്കുമെന്ന് വിദ്യാര്‍ഥികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജന്തർ മന്തറിൽ 36 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ജൂലൈ 25-ന് സർക്കാരുമായി നടത്തിയ മൂന്നാം ഘട്ട ചർച്ചയിൽ കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് ധാരണയായിരുന്നുവെന്ന് സിജെപി ദേശീയ വക്താവ് അശുതോഷ് റാങ്ക ഉൾപ്പെടെ നേതാക്കൾ ചൂണ്ടികാട്ടുന്നു. എന്നാൽ ഡൽഹി ഉൾപ്പെടെ ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ എല്ലാം വേട്ട തുടരുകയാണ്.
കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർക്ക് സമർപ്പിച്ച കരാറിന്റെ കരട് രേഖയിൽ നിയമോപദേശത്തിനു ശേഷം ചൊവ്വാഴ്ചയ്ക്കകം രേഖാമൂലം മറുപടി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ജന്തര്‍ മന്തറിൽ വിദ്യാര്‍ഥികൾക്ക് ഭക്ഷണം വിതരണം ചെയ്ത ജുനൈദ് എന്ന യുവാവിനെ പോലും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
ഏറ്റവും അധികം കേസുകൾ എടുത്തിരിക്കുന്നത് ബിഹാറിലാണ്. ഇവിടെ പ്രക്ഷോഭകര്‍ക്ക് നേരെ എ കെ 47 തോക്കുകൾ ഉപയോഗിച്ച സംഭവം വരെയുണ്ടായി. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളിലും അസമിലും സമാനമായ രീതിയിൽ സമരത്തിൽ പങ്കെടുത്ത വിദ്യാര്‍ഥികളെ വേട്ടയാടുകയാണ്. ബിഹാറിൽ 86 പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. 600 പേര്‍ക്ക് എതിരെ പ്രതികാര നടപടിയുടെ ഭാഗമായി കേസ് എടുത്തു.
പശ്ചിമ ബംഗാളിലും ബീഹാറിലും ഗുണ്ടാ ആക്ട്, വധശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് വിദ്യാര്‍ഥികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
സൗജന്യ നിയമസഹായവും
'സാക്ഷി' പോർട്ടലും
പ്രതിഷേധക്കാർക്കെതിരെ പോലീസ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും വിഷയത്തിന് വർഗീയ നിറം നൽകാൻ ശ്രമിക്കുകയാണെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകുന്നതിനായി ദേശീയതലത്തിൽ ഒരു വെബ്സൈറ്റ് ആരംഭിക്കുമെന്ന് സിജെപി മുഖ്യവക്താവ് സൗരവ് ദാസ് വ്യക്തമാക്കി. സമരത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളുടെ വീഡിയോകളും ചിത്രങ്ങളും തെളിവുകളായി ശേഖരിക്കുന്നതിനായി 'സാക്ഷി' എന്ന പേരിൽ പുതിയൊരു പോർട്ടലും ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും മറ്റ് പ്രധാന ആവശ്യങ്ങളും സർക്കാർ തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് ജന്തർ മന്തറിലെ സമരം സിജെപി താൽക്കാലികമായി അവസാനിപ്പത്. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര വേട്ട തുടരുന്നു ഈ സാഹചര്യത്തിൽ ഇന്ന് കരാര്‍ രേഖ കൈമാറുന്നത് നിര്‍ണായകമാവും.









0 comments