കുതിച്ച് കുതിച്ച് മുകളിലേക്ക് സ്വർണവില; നിരക്ക് ഇന്ന് വീണ്ടും ഉയർന്നു

AI പ്രതീകാത്മക ചിത്രം / Gemini
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് ഉയർന്നതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 13,430 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന് 1,07,440 രൂപ നൽകണം. എന്നാൽ ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും ജി എസ് ടിയും ഉൾപ്പെടെയുള്ള അധിക നിരക്കുകൾ കൂടി ചേരുന്നതിനാൽ ഉപഭോക്താക്കൾ ഇതിലും ഉയർന്ന തുക നൽകേണ്ടി വരും.
അതേസമയം, 18 കാരറ്റ് സ്വർണവിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 11,040 രൂപയും, ഒരു പവന് 88,320 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണവില ഉയർന്നപ്പോൾ സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 25 രൂപയായി തുടരുന്നു. 10 ഗ്രാം വെള്ളിക്ക് 250 രൂപയാണ് ഇന്നത്തെ വിപണി വില.
ഈ മാസത്തെ സ്വർണ നിരക്കുകൾ
ജൂൺ 1- 1,14,560 രൂപ
ജൂൺ 2- 1,14,560 രൂപ
ജൂൺ 3- 1,14,560 രൂപ
ജൂൺ 4- 1,14,480 രൂപ
ജൂൺ 5- 1,14,200 രൂപ
ജൂൺ 6 - 1,14,200 രൂപ
ജൂൺ 7 - 1,14,200 രൂപ
ജൂൺ 8 - 1,11, 240 രൂപ
ജൂൺ 9- 1,12,320 രൂപ
ജൂൺ 11- 1,06,800 രൂപ
ജൂൺ 12- 1,08, 960 രൂപ
ജൂൺ 13- 1,09, 320 രൂപ
ജൂൺ 14- 1,09, 320 രൂപ
ജൂൺ 15- 1,11,120 രൂപ
ജൂൺ 16- 1,11,000 രൂപ
ജൂൺ 17- 1,10,800 രൂപ
ജൂൺ 18- 1,09,640 രൂപ
ജൂൺ 19- 1,06,960 രൂപ
ജൂൺ 20- 1,07,120 രൂപ
ജൂൺ 21- 1,07,120 രൂപ
ജൂൺ 22- 1,07,440 രൂപ










0 comments