പൊന്നൊന്ന് നിന്നു; ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 14,155 രൂപയും പവന് 1,13,240 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർഗമാണ് സ്വർണം.
ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.









0 comments