മരട് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് എംഡിഎംഎ കേസ് പ്രതി; മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

കൊച്ചി : മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതി പൊലീസുകാരെ ആക്രമിച്ചു. ആക്രമണത്തിൽ എസ്ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്കാണ് പരിക്കേറ്റത്. ആലപ്പുഴ സ്വദേശി രഞ്ജിത്താണ് പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
മരടിലെ ഒരു ഫ്ലാറ്റിൽ എംഡിഎംഎ ഉപയോഗിച്ച ശേഷം പ്രതി ബഹളമുണ്ടാക്കിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സ്വയം ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ച പ്രതിയെ തടയുന്നതിനിടെയാണ് എസ്ഐ കടന്നാക്രമിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
സിപിഒ ഫസലിന്റെയും എഎസ്‌ഐയുടെയും കൈ പ്രതി തിരിച്ച് ഒടിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രതി രഞ്ജിത്തിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments