വിണ്ടും ബ്രേക്കിട്ട് പൊന്ന്; ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം : എല്ലാകാലത്തും പ്രിയപ്പെട്ട നിക്ഷേപ തിരഞ്ഞെടുപ്പാണ് സ്വർണം. സ്വർണം വാങ്ങാനും നിക്ഷേപിക്കാനും കാത്തിരുന്നവർക്ക് ഇന്ന് ഒരാശ്വാസ വാർത്തയുണ്ട്. വീണ്ടും കുതിപ്പിന് ബ്രേക്കിട്ടിരിക്കുകയാണ് പൊന്നിന്റെ വില. ഇന്ന് ഒരു ഗ്രാമിന് 13,710 രൂപയും, പവന് 1,09,680 രൂപയുമാണ് സ്വർണത്തിന്റെ വില. ഇതിനൊപ്പം ജിഎസ്ടിയും പണിക്കൂലിയും കൂടിച്ചേരുമ്പോൾ വലിയൊരു തുക തന്നെ സ്വർണം വാങ്ങാനായി നൽകേണ്ടി വരും. കുറച്ചു ദിവസങ്ങളിലായി സ്വർണ വില ചാഞ്ചാട്ടത്തിലാണ്.
ഇന്നലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയും, പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയുമായിരുന്നു സ്വർണത്തിന്റെ വില. ഒക്ടോബർ 3ന് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സ്വർണവില മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു. ചൊവ്വാഴ്ച സ്വർണവില ഗ്രാമിന് 110 രൂപ വർധിച്ചിരുന്നു.
ഇന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും നൂറ് കടന്നെങ്കിലും സ്വർണത്തെ അത് ബാധിച്ചില്ലെന്ന് വേണം കരുതാൻ. അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
പത്ത് ദിവസത്തെ സ്വർണവില
ഒക്ടോബർ - 8 - ₹13,710
ഒക്ടോബർ - 7 - ₹13,710
ഒക്ടോബർ - 6 - ₹13,770
ഒക്ടോബർ - 5 - ₹13,675
ഒക്ടോബർ - 4 - ₹13,675
ഒക്ടോബർ - 3 - ₹13,675
ഒക്ടോബർ - 2 - ₹13,775
ഒക്ടോബർ - 1 - ₹13,680
സെപ്റ്റംബർ 30 - ₹13,710
സെപ്റ്റംബർ 29 - ₹13,640









0 comments