ad
Deshabhimani

പൊന്നേ! സ്വർണവിലയിൽ നേരിയ വർധന; പവന് 200 രൂപ കൂടി

gold
വെബ് ഡെസ്ക്

Published on Sep 16, 2026, 03:04 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ ദിവസം രണ്ട് തവണയായി ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് നേരിയ തോതിൽ ഉയർന്നത്. 22 ​കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 14,065 രൂപയും പവന് 1,12,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലത്തെ വിലയിൽ നിന്നും വൈകുന്നേരമായപ്പോൾ പവന് 1080 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 1,12,080 രൂപ രൂപയായിരുന്നു വില.


ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാമാണ് സ്വർണവിലയെ ബാധിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എണ്ണവില കുതിച്ചുയരുന്നതാണ് സമീപകാലങ്ങളിലായി സ്വർണവിലയിലെയും ചാഞ്ചാട്ടത്തിന് കാരണം. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലെ ചലനങ്ങളും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും ആഭ്യന്തര വിപണിയിൽ വില നിശ്ചയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ആഗോള സാമ്പത്തിക രംഗത്തെ തുടർച്ചയായ ചലനങ്ങളാണ് സ്വർണവിലയിലെ ഈ വില വ്യത്യാസങ്ങൾക്ക് പിന്നിൽ.


സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഈ അടിസ്ഥാന വിലയ്ക്ക് പുറമെ ജിഎസ്ടിയും പണിക്കൂലിയും അധികമായി നൽകേണ്ടതുണ്ടെന്ന കാര്യം ഉപഭോക്താക്കൾ ശ്രദ്ധിക്കണം. ആഭരണങ്ങളുടെ ഡിസൈനിലെ സങ്കീർണ്ണത അനുസരിച്ച് പണിക്കൂലിയിൽ 5 മുതൽ 15 ശതമാനം വരെ മാറ്റം വരാവുന്നതാണ്.


അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home