ad
Deshabhimani

കെഎസ്‍യു- എംഎസ്എഫ് നേതാക്കൾ വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; പരാതിയുമായി വിദ്യാർഥി

kayamkulam msm college ksu msf

എൻ കെ പ്രേമചന്ദ്രൻ എംപി വീടിന് തറക്കല്ലിടുന്നു (ഇടത്)

വെബ് ഡെസ്ക്

Published on Sep 17, 2026, 01:03 PM | 1 min read

ആലപ്പുഴ: കെഎസ്‍യു- എംഎസ്എഫ് നേതാക്കൾ വീട് വെച്ചുനൽകാമെന്ന് വാ​ഗ്ദാനം നൽകി കബളിപ്പിച്ചുവെന്ന് കോളേജ് വിദ്യാർഥി. കായംകുളം എംഎസ്എം കോളേജിലെ വിദ്യാർഥിയാണ് പരാതി ഉന്നയിച്ചത്.


2024ൽ കെഎസ്‍യു- എംഎസ്എഫ് സഖ്യത്തിലുള്ള യൂണിയനാണ് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ വാ​ഗ്ദാനമായി നിർധന കുടുംബത്തിൽപ്പെട്ട ചവറ സ്വദേശിനിയായ വിദ്യാർഥിക്ക് വീട് നൽകുമെന്ന് പ്രഖ്യാപിച്ചത്. ലൈഫ് പദ്ധതിയിൽ അപേക്ഷനൽകിയ സമയത്താണ് വീട് വാ​ഗ്ദാനം ലഭിച്ചത്. അതിനാൽ ആ അപേക്ഷ പിൻവലിക്കാൻ യൂണിയൻ ഭാരവാഹികൾ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു.


തുടർന്ന് വിദ്യാർഥിയുടെ കുടുംബം സ്വർണംവിറ്റും കടംവാങ്ങിയും വീട് വെക്കാനുള്ള ഭൂമി വാങ്ങി നൽകിയിരുന്നു. കഴിഞ്ഞവർഷം ആ​ഗസ്ത് 25 എൻ കെ പ്രേമചന്ദ്രൻ എംപി വീടിന് തറക്കല്ലിട്ടു.


ഒൻപത് മാസത്തിനകം പണിതീർത്ത് വീട് പൂർത്തിയാക്കി നൽകാമെന്നായിരുന്നു വാ​ഗ്ദാനം. എന്നാൽ ഇതുവരേയ്ക്കും വീട് നിർമാണം തുടങ്ങിയില്ല. ഓരോതവണയും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാകുകയാണ് കെഎസ്‍യുവിന്റെയും എംഎസ്എഫിന്റെയും നേതാക്കൾ. തറക്കല്ലിടൽ ചടങ്ങിൽ ഉൾപ്പെടെ പങ്കെടുത്ത കോൺ​ഗ്രസ്, മുസ്ലിം ലീ​ഗ് നേതാക്കളും കുടുംബത്തോട് മുഖംതിരിച്ചുനിൽക്കുകയാണ്.


അതേസമയം, സ്പോൺസർ പിന്മാറിയതിനാലാണ് വീട് നിർമിക്കാൻ കഴിയാത്തതെന്നാണ് കെഎസ്‍യു, എംഎസ്എഫ് നേതൃത്വത്തിന്റെ വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home