ad
Deshabhimani

വിജിലൻസ് പരിശോധന: തിരുവനന്തപുരത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് 44,000 രൂപ പിടിച്ചെടുത്തു

bribe vigilence tvm
വെബ് ഡെസ്ക്

Published on Sep 17, 2026, 12:53 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലായി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 44,000 രൂപ വിജിലൻസ് പിടിച്ചെടുത്തു. സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഓഫീസിലെ റെക്കോർഡ് റൂമിൽ രജിസ്റ്ററുകൾക്കുള്ളിൽ സൂക്ഷിച്ച നിലയിൽ 35,310 രൂപയാണ് കണ്ടെത്തിയത്. വിശദീകരണം ലഭിക്കാത്ത 5000 രൂപയും പിടിച്ചെടുത്തു.


ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കായി ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടം, ചാല, തിരുവല്ലം, ശാസ്‌തമംഗലം, കഴക്കൂട്ടം, നേമം എന്നീ സബ് രജിസ്ട്രാർ ഓഫീസുകളിൽ ബുധനാഴ്ച വൈകുന്നേരം 3.30ന് ഒരേസമയം വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു.


പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home