ad
Deshabhimani

കാത്തിരുന്നവർക്ക് നേരിയ ആശ്വാസം; സ്വർണവില കുറഞ്ഞു

Gold Rate
വെബ് ഡെസ്ക്

Published on Sep 07, 2026, 10:07 AM | 1 min read

തിരുവനന്തപുരം : സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഇന്ന് സന്തോഷവാർത്തയുണ്ട്. പൊന്നിന് നേരിയ തോതിൽ വില കുറഞ്ഞിട്ടുണ്ട്. പവന് 480 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,13,040 രൂപയാണ്. ഒരു ​ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 14,130 രൂപയാവും. ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയുമുണ്ടാകും. വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമൊന്നുമില്ല. ഒരു ​ഗ്രാം വെള്ളിക്ക് 250 രൂപയും, 10 ​ഗ്രാമിന് 2,550 രൂപയുമാണ്.


അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർ​ഗമാണ് സ്വർണം. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home