ad
Deshabhimani

തലമുറകളെ വിസ്മയ്പ്പിച്ച നടന്‍; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ

pinarayi.
വെബ് ഡെസ്ക്

Published on Sep 07, 2026, 10:02 AM | 1 min read

തിരുവനന്തപുരം : മലയാളത്തിന്റെ ‌പ്രിയ നടൻ മമ്മൂട്ടി ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തലമുറകളെ വിസ്മയ്പ്പിച്ചുകൊണ്ട് ഇനിയും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആശംസയറിയിച്ചത്.

'അഭിനയത്തിന്റെ അനന്തസാധ്യതകളെ ഓരോ കഥാപാത്രത്തിലൂടെയും അടയാളപ്പെടുത്തുന്ന അതുല്യ പ്രതിഭയാണ് മമ്മൂട്ടി. തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഇനിയും നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ അദ്ദേഹത്തിന് സാധിക്കട്ടെ. പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ', പിണറായി വിജയൻ കുറിച്ചു. എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് വിവിധ മേഖലകളിലുള്ള നിരവധി പേരാണ് ആശംസകളുമായി എത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home