വനിതാ ഏഷ്യാ കപ്പ് ട്വന്റി20: ഇന്ന് പാകിസ്ഥാൻ - ഹോങ്കോങ്ങ് പോരാട്ടം

ദുബായ് : വനിതാ ഏഷ്യാ കപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് എയിലെ നിർണായക മത്സരം. ഇന്ന് ജയിച്ചാൽ പാകിസ്ഥാന് സെമി ഫൈനൽ ഉറപ്പാക്കാം.
രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമായി രണ്ട് പോയിന്റാണ് പാകിസ്ഥാനുള്ളത്. തായ്‌ലൻഡിനെതിരായ മത്സരത്തിൽ വിജയിച്ച പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്റെ വൻ തോൽവി ഏറ്റുവാങ്ങി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ വെറും 55 റൺസിന് ഓൾഔട്ടായപ്പോൾ ഇന്ത്യ 8.4 ഓവറിൽ ലക്ഷ്യം മറികടന്നു.
മൂന്ന് മത്സരങ്ങളിൽ ഒരു ജയവും രണ്ട് തോൽവിയുമായി രണ്ട് പോയിന്റാണ് തായ്‌ലൻഡിനുള്ളത്. അതിനാൽ ഹോങ്കോങ്ങിനെതിരെ ജയിച്ച് നാല് പോയിന്റിലെത്തിയാൽ പാകിസ്ഥാന് രണ്ടാം സ്ഥാനക്കാരായി സെമിയിൽ കടക്കാം. ഇന്ത്യയും ശ്രീലങ്കയും സെമി ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഹോങ്കോങ്ങിന് ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല.









0 comments