ad
Deshabhimani

ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു

tn krishnankutty

ടിഎൻ കൃഷ്ണൻകുട്ടി

വെബ് ഡെസ്ക്

Published on Sep 07, 2026, 09:38 AM | 1 min read

ആലപ്പുഴ: പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി (96) അന്തരിച്ചു. മലയാള സിനിമയിൽ എഴുപതിലേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ആലപ്പുഴ പൂന്തോപ്പ് സ്വദേശിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.


1960 ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത് ഉദയാ നിർമ്മിച്ച ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണൻകുട്ടി സിനിമാ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ‘ലേഡീസ് ഹോസ്റ്റൽ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു.


തിക്കുറിശ്ശി സുകുമാരൻ നായർ, എംഎം നേശൻ, പിജെ ആന്റണി, ശശികുമാർ, എബി രാജ്, വേണു, കെപി പിള്ള, കെ നാരായണൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലും പ്രവർത്തിച്ചു. 1985 ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത ‘മടക്കയാത്ര’യാണ് ഛായാഗ്രാഹകനായി അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളിലൊന്ന്. ഭാര്യ: ലളിതമ്മ. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home