Deshabhimani

ജോലിക്കിടെ ലോഗ് ഔട്ടായി; ഇന്ത്യയിൽ മാത്രം ഇന്നോഡേറ്റ ഒറ്റ ദിവസം പുറത്താക്കിയത് 550 ജീവനക്കാരെ

innodata
വെബ് ഡെസ്ക്

Published on Oct 27, 2026, 06:44 PM | 1 min read

ന്യൂജഴ്സി: ഡാറ്റാ എഞ്ചിനീയറിങ്, എഐ സേവന മേഖലകളിലെ പ്രമുഖ സ്ഥാപനമായ ഇന്നോഡേറ്റയിൽ കൂട്ട പിരിച്ചുവിടൽ. ഇന്ത്യയിലും ഫിലിപ്പീൻസിലുമായി ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരെ ഒരു മുന്നറിയിപ്പും നൽകാതെ പുറത്താക്കി. സാധാരത്തെ പോലെ ജോലിക്ക് എത്തിയവര്‍ക്കാണ് അപ്രതീക്ഷിതമായി പിരിച്ചുവിടൽ നേരിടേണ്ടി വന്നത്.


തിങ്കളാഴ്ച രാവിലെ പതിവു പോലെ രാവിലെ എത്തി ലോഗിൻ ചെയ്ത് ജോലി തുടങ്ങി. എന്നാൽ ഉച്ചയോടെ സൂം മീറ്റ് വഴി പിരിച്ചു വിടൽ അറിയിപ്പ് പുറപ്പെടുവിച്ചതായി വാര്‍ത്ത പരന്നു. ആശങ്കയിലായ ജീവനക്കാര്‍ എച്ച് ആര്‍ പോര്‍ടൽ പരിശോധിച്ചപ്പോൾ ഒക്ടോബര്‍ 26 അവസാന പ്രവർത്തി ദിനമായി കാണിച്ച് സാലറി സ്ലിപ് പുറപ്പെടുവിച്ചത് കണ്ടെത്തി.


ഇന്ത്യയിൽ മാത്രം 550 ൽ അധികം പേര്‍ പുറത്തായി. പുതിയ ലേബര്‍ കോഡിന്റെ സൗകര്യമാണ് രാജ്യത്ത് കമ്പനി പ്രയോജനപ്പെടുത്തിയത്. പിരിച്ചു വിടലിനെ കുറിച്ച് അന്വേഷിക്കുന്നതിനിടെ ജീവനക്കാരുടെ ഔദ്യോഗിക ഇമെയിൽ ഐഡികളും ലാപ്ടോപ്പുകളും സിസ്റ്റം ആക്സസുകളും ഒന്നൊന്നായി റദ്ദാക്കപ്പെട്ടു. പിന്നീട് വ്യക്തിഗത ഇമെയിൽ വിലാസങ്ങളിലേക്ക് പിരിച്ചുവിടൽ സന്ദേശം എത്തുകയായിരുന്നു.


പേറോൾ ആപ്പിലേക്കുള്ള പ്രവേശനം പെട്ടെന്ന് തടഞ്ഞതിനാൽ ശമ്പള സ്ലിപ്പുകളും മറ്റ് പ്രധാന രേഖകളും ഡൗൺലോഡ് ചെയ്തെടുക്കാൻ പോലും ജീവനക്കാർക്ക് അവസരം ലഭിച്ചില്ല. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ബാധിക്കപ്പെട്ട ജീവനക്കാർ വിവരങ്ങൾ പങ്കുവെച്ചതും വിവരങ്ങൾ കൈമാറിയതും.


വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് നിലവിലെ ബിസിനസ്സ് സാഹചര്യങ്ങളും പ്രോജക്റ്റുകളിലെ വർക്ക് ലോഡ് കുറഞ്ഞതുമാണ് പിരിച്ചുവിടലിന് കാരണമായി കമ്പനി അയച്ച മെയിലിൽ വ്യക്തമാക്കുന്നത്. ലേബര്‍ കോഡിലെ പുതിയ നിബന്ധനകളും പഴുതുകളും ഇത്തരം കൂട്ട നടപടിക്ക് പഴുത് നൽകുന്നു.



ഫിലിപ്പീൻസ്, യു.എസ്, ഇന്ത്യ എന്നിവിടങ്ങളിലെ AI അനലിസ്റ്റുകൾ, പ്രോസസ്സ് അനലിസ്റ്റുകൾ, ക്വാളിറ്റി വിദഗ്ദ്ധർ എന്നിവരെയെല്ലാം പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നൊഡേറ്റ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ആപ്പിൾ, സോണി, ഡെലോയ്റ്റ് തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികൾക്ക് AI മോഡൽ പരിശീലനം, ഡാറ്റാ ലേബലിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ്. 2025 ഡിസംബറിലെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 10,107 ജീവനക്കാരാണ് കമ്പനിയിൽ ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home