ad
Deshabhimani

പൊന്ന് വാങ്ങാൻ മികച്ച ദിവസം! സ്വർണവിലയിൽ വൻ ഇടിവ്

gold rate

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 13, 2026, 03:48 PM | 1 min read


തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് സ്വ‍ർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 1,04,800 രൂപയായി വില കുറഞ്ഞിട്ടുണ്ട്. ഇന്ന് പവന് 1040 രൂപയാണ് കുറവുണ്ടായത്. ​ഗ്രാമിന് 130 രൂപ കുറഞ്ഞ് നിലവിൽ 13,100 രൂപയാണ് ഇന്നത്തെ വില.


സ്വർണത്തെ പോലെ തന്നെ മലയാളികൾക്ക് പ്രിയമുള്ളതാണ് വെള്ളിയും. എന്നാൽ വെള്ളിയുടെ വിലയിൽ ഇടിവൊന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ 240 രൂപയാണ് ഒരു ​ഗ്രാം വെള്ളിയുടെ വില. 10 ​ഗ്രാം വെള്ളിക്ക് 2,769 രൂപയാണ് വില.


അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം കനത്തതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു.


ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home