സ്വർണവില മുകളിൽ തന്നെ; നിരക്ക് ഇന്നും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. സ്വർണ വില ഗ്രാമിന് 15 രൂപ ഉയർന്ന് 14,010 രൂപയായി. 120 രൂപ വർധിച്ച് 1,12,080 രൂപയാണ് പവൻവില. പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.
സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഈ അടിസ്ഥാന വിലയ്ക്ക് പുറമെ ജിഎസ്ടിയും പണിക്കൂലിയും അധികമായി നൽകേണ്ടതുണ്ടെന്ന കാര്യം ഉപഭോക്താക്കൾ ശ്രദ്ധിക്കണം. ആഭരണങ്ങളുടെ ഡിസൈനിലെ സങ്കീർണ്ണത അനുസരിച്ച് പണിക്കൂലിയിൽ 5 മുതൽ 15 ശതമാനം വരെ മാറ്റം വരാവുന്നതാണ്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർഗമാണ് സ്വർണം. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.









0 comments