പറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ അഴുകി

പറവൂർ: പറവൂർ താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ അഴുകി. ഏതാനും ദിവസങ്ങൾക്കുമുമ്പ് താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹമാണ് അഴുകിയത്. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറും ആശുപത്രിയിലുണ്ടെങ്കിലും എല്ലാം പ്രവർത്തനരഹിതമാണ്. ഫ്രീസറുകളെല്ലാം തകരാറിലായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലായി.
16ന് മരിച്ച പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹമാണ് ആശുപത്രിയിലെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചപ്പോൾ അഴുകിയ നിലയിലായത്. കഴിഞ്ഞദിവസം ബസിൽ നിന്ന് വീണുമരിച്ച കുഞ്ഞിത്തൈ സ്വദേശിനിയുടെ മൃതദേഹം പ്രതിസന്ധി കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. മുഖ്യമന്ത്രി മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയായിട്ടും പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.









0 comments