ad
Deshabhimani

സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 560 രൂപ

gold
വെബ് ഡെസ്ക്

Published on Jul 17, 2026, 10:30 AM | 1 min read

കൊച്ചി : സംസ്ഥാനത്ത് സ്വർണവില കുറയുന്നു. പവന് ഇന്ന് 560 രൂപ കുറഞ്ഞ് വില 1,04,520 ആയി. കഴിഞ്ഞ ​​ദിവസം 1,05,080 രൂപയായിരുന്നു പവന്റെ വില. ​ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,135ൽ നിന്ന് 13,065 ആയി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വിലയിടിയുന്നത്. നാലുദിവസത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ച സ്വർണവിലയിൽ വർധവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുറവ് രേഖപ്പെടുത്തിയത്.


24 കാരറ്റിന് പവന് 1,14,024 രൂപയും ​ഗ്രാമിന് 14,253 രൂപയും 18 കാരറ്റിന് പവന് 85,520 രൂപയും ​ഗ്രാമിന് 10,690 രൂപയുമാണ് വില. പണിക്കൂലിയും ജിഎസ്ടിയുമടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 1,25,000 രൂപയോളം വേണ്ടിവരും. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതനുസരിച്ച് വിലയിൽ വ്യത്യാസം വരാം. വെള്ളിക്ക് ​ഗ്രാമിന് 239 രൂപയും കിലോ​ഗ്രാമിന് 2,39,000 രൂപയുമാണ് വില.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home