ad
Deshabhimani

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് പൊന്നിന്റെ നിരക്ക് കൂടി

gold jwellery
വെബ് ഡെസ്ക്

Published on Jun 20, 2026, 11:32 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിലെ അസ്ഥിരതയും കുതിപ്പും തുടരുന്നു. കഴിഞ്ഞ ആഴ്ചയിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ വർദ്ധിച്ചതോടെ വിപണി വീണ്ടും ചൂടുപിടിക്കുകയായിരുന്നു. തുടർന്നുണ്ടായ മൂന്ന് ദിവസങ്ങളിൽ മാത്രം പവന് 4,300 രൂപയോളമാണ് ഉയർന്നത്.


ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,07,120 രൂപയും, ഒരു ഗ്രാം സ്വർണത്തിന്റെ വില 13,390 രൂപയുമായി ഉയർന്നു. ഇന്നലെ പവന് 1,06,960 രൂപയിലും ഗ്രാമിന് 13,370 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.


ജൂൺ 11-ഓടെ വില കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ പവന് 1,06,800 രൂപയിലും ഗ്രാമിന് 13,350 രൂപയിലുമെത്തി. അവിടെ നിന്നാണ് ഇപ്പോൾ വീണ്ടും വില ഉയർന്നുതുടങ്ങിയത്.


അതേസമയം, സ്വർണവിലയിൽ മാറ്റങ്ങളുണ്ടാകുമ്പോഴും സംസ്ഥാനത്തെ വെള്ളിവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും, ഒരു കിലോഗ്രാമിന് 2,55,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home