സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1840 രൂപ

തിരുവനന്തപുരം : വിവാഹ വിപണിയിൽ നേരിയ ആശ്വാസം പകർന്ന് സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വിലയിടിഞ്ഞു. പവന് 1840 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,11,960ൽ നിന്ന് 1,10,120 രൂപയിലേക്ക് വീണു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വിലയിടിയുന്നത്. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 ആയി.
ആഗസ്ത് ഏഴിനാണ് അവസാനമായി സ്വർണവില 1,10,000ത്തിൽ താഴെ വന്നത്. സെപ്തംബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഇതുതന്നെയാണ്. 24 കാരറ്റിന് പവന് 1,20,136 രൂപയും ഗ്രാമിന് 15,017 രൂപയുമാണ്. 18 കാരറ്റിന് പവന് 90,104 രൂപയും ഗ്രാമിന് 11,263 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് സംസ്ഥാനത്തും സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.









0 comments