കുത്തനെയിടിഞ്ഞ് സ്വർണത്തിന്റെ വില; ഇന്ന് രണ്ട് തവണ നിരക്ക് കുറഞ്ഞു

തിരുവനന്തപുരം: സ്വർണപ്രേമികൾക്ക് ഒരു സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്ന് രണ്ടാമതും സ്വർണത്തിന്റെ വില കുറഞ്ഞു. ഇന്ന് രാവിലെ പവന് 320 രൂപ കുറഞ്ഞിരുന്നു. പിന്നാലെ ഉച്ചയ്ക്ക് വീണ്ടും കുറയുകയായിരുന്നു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കേരളത്തിൽ ഗ്രാമിന് 13,720 രൂപയിലും പവന് 1,09,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിൽ സ്വർണവില ഉയർന്നെങ്കിലും സംസ്ഥാനത്ത് കുറയുകയാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില
ഒക്ടോബർ 12- രാവിലെ 1,10,720 രൂപ
വൈകിട്ട് 1,09,760 രൂപ
ഒക്ടോബർ 11- 1,11,040 രൂപ
ഒക്ടോബർ 10- 1,11,040 രൂപ
ഒക്ടോബർ 9- 1,10,520 രൂപ
ഒക്ടോബർ 8- 1,09,680 രൂപ
ഒക്ടോബർ 7- 1,09,680 രൂപ
ഒക്ടോബർ 6- 1,09,280 രൂപ
ഒക്ടോബർ 5- 1,09,400 രൂപ
ഒക്ടോബർ 4- 1,09,400 രൂപ
ഒക്ടോബർ 3- 1,09,400 രൂപ
ഒക്ടോബർ 2- 1,10,200 രൂപ









0 comments