വന്യജീവികളെ ശല്യപ്പെടുത്തി: വിദേശികൾക്ക് പിഴയും തടവും

മസ്‌കത്ത്: റാസ് അൽ ഹദ്ദ് പ്രദേശത്ത് സംരക്ഷിത മേഖലയിൽ കൂടുകെട്ടുന്ന ആമകളെ ശല്യപ്പെടുത്തി ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് രണ്ട് വിദേശ പൗരന്മാരെ ശിക്ഷിച്ചു. ഒന്നാം പ്രതി വാഡിം, രണ്ടാം പ്രതി ഒലീന എന്നിവർക്ക് സൂറിലെ ക്രിമിനൽ സർക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരുമാസത്തെ തടവും ഓരോരുത്തർക്കും 100 ഒമാൻ റിയാൽ വീതം പിഴയുമാണ് ശിക്ഷ.
പൊതുക്രമത്തിന് ഹാനികരമായ ഉള്ളടക്കം നിർമിച്ചതിനും പ്രസിദ്ധീകരിച്ചതിനും കുറ്റകൃത്യത്തിന് വിവരസാങ്കേതികവിദ്യ ഉപയോഗിച്ചതിനുമാണ് ശിക്ഷ. വന്യജീവികളെയും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളെയും സംരക്ഷിക്കുന്നവർ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെയും പൊതുക്രമവും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കുന്നതിന് സമൂഹമാധ്യമം ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വം വഹിക്കേണ്ടതിന്റെയും പ്രാധാന്യം പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.








0 comments