Deshabhimani

സാമ്പത്തിക ശാസ്ത്ര നൊബേൽ റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്‌ഫോർഡിനും

nobel economics
വെബ് ഡെസ്ക്

Published on Oct 12, 2026, 04:05 PM | 1 min read

സ്റ്റോക്ക്ഹോം: 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കക്കാരായ റോബർട്ട് ഇ ഹാൾ, മൈക്കൽ വുഡ്‌ഫോർഡ് എന്നിവർക്ക്. സ്റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മാക്രോ ഇക്കണോമിക് സ്ഥിരതയുടെ സൂക്ഷ്മ സാമ്പത്തിക അടിത്തറകളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.


കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് റോബർട്ട് ഇ ഹാൾ. കൊളംബിയ സർവകലാശാലയിലാണ് വുഡ്‌ഫോർഡ് പ്രവർത്തിക്കുന്നത്. ഒരു രാജ്യത്തിന്റെ പണപ്പെരുപ്പം, തൊഴിലവസരങ്ങൾ, മൊത്ത ആഭ്യന്തര ഉൽപ്പാദനം, സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ തുടങ്ങിയ വലിയ സാമ്പത്തിക മേഖലകളിൽ നിലവിൽ ഉപയോഗിക്കുന്ന മാതൃകകൾക്ക് ആവശ്യമായ സൈദ്ധാന്തിക അടിത്തറപാകിയതിനാണ് ഇരുവർക്കും പുരസ്കാരം.


ആൽഫ്രഡ് നൊബേലിന്റെ സ്മരണാർത്ഥം സാമ്പത്തിക ശാസ്ത്രത്തിനുള്ള ബാങ്ക് ഓഫ് സ്വീഡൻ പുരസ്‌കാരം' എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്. 1968-ൽ സ്വീഡന്റെ കേന്ദ്ര ബാങ്കാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ആൽഫ്രഡ് നൊബേൽ നേരിട്ട് ഏർപ്പെടുത്തിയ അഞ്ച് പുരസ്‌കാരങ്ങളിൽ ഈ പുരസ്കാരം ഉൾപ്പെടുന്നില്ല. എന്നിരുന്നായും ഡിസംബർ 10-ന് മറ്റ് നൊബേൽ പുരസ്‌കാരങ്ങൾക്കൊപ്പം തന്നെയാണ് സാമ്പത്തിക നൊബേലും സമ്മാനിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home