Deshabhimani

ദുബായിൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്; സ്‌കൂളിൽ ഫോട്ടോ എടുക്കാൻ നിയന്ത്രണം

 Photography Restriction.jpg
വെബ് ഡെസ്ക്

Published on Oct 12, 2026, 04:14 PM | 1 min read

ദുബായ്: കുട്ടികളുടെ ഫോട്ടോയും ദൃശ്യങ്ങളും പകർത്തുന്നതിന് ദുബായിലെ സ്കൂളുകളിൽ കൂടുതൽ നിയന്ത്രണം. സ്വകാര്യതാ സംരക്ഷണത്തിന്റെ ഭാഗമായാണ്‌ നടപടി. സ്വന്തം കുട്ടിയുടെ ചിത്രം സ്കൂൾ കാമ്പസിൽവച്ച്‌ എടുക്കാനുള്ള അനുമതി മറ്റ് കുട്ടികളുടെയും ജീവനക്കാരുടെയും ചിത്രങ്ങൾ പകർത്താനോ സമൂഹമാധ്യമങ്ങളിൽ പങ്കിടാനോ ഉള്ള അവകാശമല്ലെന്നും സ-്‌കൂളുകൾ രക്ഷിതാക്കളെ ഓർമിപ്പിച്ചു.


​മറ്റ് വിദ്യാർഥികളെയോ ജീവനക്കാരെയോ വ്യക്തമായി തിരിച്ചറിയാവുന്ന വിധത്തിൽ ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തുന്നത് ഒഴിവാക്കണം. ക്ലാസ് മുറികൾക്ക് പുറമെ ഇടനാഴികൾ, കളിസ്ഥലങ്ങൾ, പൊതുയോഗങ്ങൾ, കുട്ടികളെ എത്തിക്കുന്നതും കൂട്ടിക്കൊണ്ടുപോകുന്നതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലും നിർദേശം ബാധകമാണ്.


മറ്റ് കുട്ടികൾ ഉൾപ്പെടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും രക്ഷിതാക്കളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലും വാട്സാപ് കൂട്ടായ്മകളിലും മറ്റ് ഡിജിറ്റൽ വേദികളിലും പങ്കിടരുതെന്നും നിർദേശമുണ്ട്. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുഎഇയിലെ വ്യക്തിഗത വിവര സംരക്ഷണ നിയമവും കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുന്നു.


​അതേസമയം, കുട്ടികളുടെ സ്കൂൾ പരിപാടികളുടെ ചിത്രങ്ങൾ പകർത്തുന്നത് പൂർണമായി വിലക്കിയിട്ടില്ല. സംഗീതപരിപാടികൾ, കായികമേളകൾ, പൊതുപരിപാടികൾ തുടങ്ങിയവയിൽ സ-്‌കൂൾ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും ചിത്രങ്ങൾ പകർത്താൻ അവസരം നൽകും. ഔദ്യോഗിക സ്കൂൾ ചിത്രീകരണം രക്ഷിതാക്കളുടെ അനുമതിയും കുട്ടികളുടെ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും നടത്തുക.


വിദ്യാർഥികളെയോ ജീവനക്കാരെയോ വ്യക്തമായി തിരിച്ചറിയുംവിധം ദൃശ്യം പകർത്തരുത്‌. സ്കൂൾ പരിപാടികളുടെ ചിത്രങ്ങൾ പകർത്തുന്നത് പൂർണമായി വിലക്കിയിട്ടില്ല




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home