ad
Deshabhimani

സ്വർണവില ഇന്നും മുകളിലേക്ക് തന്നെ; ഒരു പവന് 1,14,280 രൂപ

Gold Hallmarking Fee
വെബ് ഡെസ്ക്

Published on Sep 19, 2026, 10:32 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു ​ഗ്രാം സ്വർണത്തിന് 130 രൂപയും ഒരു പവന് 1,040 രൂപയുമാണ് ഇന്ന് കൂടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുതിച്ചുയരുന്നത്. ഇതോടെ ഒരു പവന് 1,14,280 രൂപയും ​ഗ്രാമിന് 14,285 രൂപയുമാണ് വർധിച്ചത്.


ഇന്നലെ ഒരു ​ഗ്രാമിന് 14,155 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ച് രൂപ വർധിച്ച് 255 രൂപയായി. പത്ത് ഗ്രാമിന് 2,550 രൂപയാണ് ഇന്നത്തെ നിരക്ക്.


കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. സെപ്റ്റംബർ 10ന് ഒരു ഗ്രാം സ്വർണത്തിന് 14,255 രൂപയായിരുന്നു വില. പിന്നീട് സെപ്റ്റംബർ 12ന് വിലയിൽ മാറ്റമുണ്ടായില്ല. എന്നാൽ സെപ്റ്റംബർ 14ന് രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,125 രൂപയിലെത്തിയ സ്വർണവില, അന്ന് വൈകുന്നേരം വീണ്ടും 115 രൂപ കുറഞ്ഞ് 14,010 രൂപയായി. സെപ്റ്റംബർ 15ന് ഗ്രാമിന് 30 രൂപയും സെപ്റ്റംബർ 16ന് 25 രൂപയും വർധിച്ചു. സെപ്റ്റംബർ 17ന് വീണ്ടും 55 രൂപ കുറഞ്ഞ് 14,010 രൂപയിലെത്തിയിരുന്നു. തുടർന്നുള്ള രണ്ട് ദിവസങ്ങളിലാണ് ഇപ്പോൾ വില കുത്തനെ ഉയർന്നിരിക്കുന്നത്. പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home