ad
Deshabhimani

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പക്ഷേ സന്തോഷിക്കേണ്ട !

gold

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 16, 2026, 10:54 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ മാത്രമാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപയുടെ ഇടിവും ഉണ്ടായിട്ടുണ്ട്.


സ്വർണം പവന് 1,05,080 രൂപയും സ്വർണം ഗ്രാമിന് 13,135രൂപയുമാണ് വിപണിവില. അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയായും, 10 ഗ്രാം വെള്ളിയുടെ വില 2,350 രൂപയായും തുടരുന്നു.


കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ


ജൂൺ 16- 1,05,080 രൂപ


ജൂൺ 15- 1,05,280 രൂപ


ജൂൺ 14- 1,04,720 രൂപ


ജൂൺ 13- 1,04,800 രൂപ


ജൂൺ 12- 1,05,840 രൂപ


ജൂൺ 11- 1,05,840 രൂപ


ജൂൺ 10- 1,06,200 രൂപ


ജൂൺ 9- രാവിലെ 1,05,040 രൂപ

ഉച്ചയ്ക്ക് 1,05,920 രൂപ


ജൂൺ 8- രാവിലെ 1,05,960 രൂപ

ഉച്ചയ്ക്ക് 1,05,960 രൂപ


ജൂൺ 7- 1,06,520 രൂപ


ജൂലൈ 6- 1,07,520 രൂപ


അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം കനത്തതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു.


ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home