ad
Deshabhimani

സംസ്ഥാനത്ത് സ്വർണത്തിന് മാത്രമല്ല വെള്ളിയുടെ വിലയിലും വൻ ഇടിവ്

gold
വെബ് ഡെസ്ക്

Published on Jul 07, 2026, 10:36 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,315 രൂപയും പവന് 1,06,520 രൂപയുമായി. സംസ്ഥാനത്ത് വെള്ളി വിലയും ഇടിഞ്ഞിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,400 രൂപയുമാണ് വില വരുന്നത്.


പശ്ചിമേഷ്യൻ സംഘർഷങ്ങളായിരുന്നു നിലവിൽ സ്വർണവിലയെ പ്രധാനമായി സ്വാധീനിച്ചിരുന്നത്. ഇതിനെത്തുടർന്ന് രാജ്യാന്തരതലത്തിൽ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയെയും ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണം, വെള്ളി വിലകളിൽ വലിയ ഉയർച്ചതാഴ്ചകൾ തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.


സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പകരമായി ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ തുടങ്ങിയ ബദലുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. സ്വർണം ആഭരണമായി കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും സൂക്ഷിക്കാനുള്ള പ്രയാസവുമാണ് പലരെയും ഡിജിറ്റൽ ഗോൾഡിലേക്ക് ആകർഷിക്കുന്നത്. പണിക്കൂലി നൽകേണ്ടതില്ല എന്നതും വിൽക്കുമ്പോൾ മൂല്യം കുറയില്ല എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്.


കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ


ജൂൺ 7- 1,06,520 രൂപ


ജൂലൈ 6- 1,07,520 രൂപ


ജൂലൈ 5- 1,07,600 രൂപ


ജൂലൈ 4- 1,07,600 രൂപ


ജൂലൈ 3- 1,07,800 രൂപ


ജൂലൈ 2- 1,05,440 രൂപ


ജൂലൈ 1- രാവിലെ 1,03,240 രൂപ

വൈകിട്ട് 1,04,320 രൂപ


ജൂൺ 30- രാവിലെ 1,02,760 രൂപ

ഉച്ചയ്ക്ക് 1,04,160 രൂപ


ജൂൺ 29- 1,04,880 രൂപ


ജൂൺ 28- 1,05,560 രൂപ


ജൂൺ 27- 1,05,560 രൂപ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home