ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ; ഇന്ന് ബാരലിന് 73.27 ഡോളർ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ് - ഇറാൻ സൈനികാക്രമണ പരമ്പരകൾക്ക് പിന്നാലെ തിങ്കളാഴ്ച രാവിലെ ക്രൂഡ് ഓയിൽ വ്യാപാരം ഉയർന്ന നിരക്കിലാണ് തുടരുന്നത്. നിലവിൽ ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത് നിർത്തിവച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയുള്ള കണക്കുകൾ പ്രകാരം ബ്രെന്റ് ഓയിൽ ഫ്യൂച്ചേഴ്സ് 0.92 ശതമാനം ഉയർന്ന് 73.27 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 1.18 ശതമാനം വർധിച്ച് 70.05 ഡോളറിലുമെത്തി.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇരുപക്ഷവും ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി പരസ്പരം ആക്രമിക്കുന്നത് നിർത്താൻ യുഎസും ഇറാനും സമ്മതിച്ചതായി റിപ്പോർട്ട് ഉണ്ട്.
ആഗോള എണ്ണ വിപണി ഇപ്പോഴും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിതരണ സംബന്ധമായ അപകടസാധ്യതകളും നേരിടുന്നുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. എന്നിരുന്നാലും നിലവിലെ സാഹചര്യത്തെ നിക്ഷേപകർ വലിയ ആശങ്കയോടെ കാണുന്നില്ല. ആഗോള എണ്ണ വിതരണം സാധാരണ നിലയിലാകുന്നതുവരെ വിപണിയിൽ നിലവിലെ സന്തുലിതാവസ്ഥ തുടരുമെന്നാണ് വിലയിരുത്തൽ.











0 comments