ഇ ടി പ്രകാശന് യാത്രയയപ്പ് നൽകി

ദുബായ് : മാധ്യമപ്രവർത്തകനും വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്‌സ്‌പാട്രിയറ്റ്സ് (വേക്ക്) മുൻ ഭാരവാഹിയുമായ ഇ ടി പ്രകാശന് സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് ഉദ്ഘാടനംചെയ്ത യോഗത്തിൽ വേക്ക് പ്രസിഡന്റ് എം പി മുരളി അധ്യക്ഷനായി. ഇ ടി പ്രകാശനുള്ള സംഘടനയുടെ ഉപഹാരം എം പി മുരളി സമ്മാനിച്ചു. സെക്രട്ടറി അസീസ് പൊന്നാട അണിയിച്ചു. ഹരിദാസ്, നൂറുദീൻ, അൻസാരി, നൗഷാദ്, പ്രേമൻ, സുരേഷ്, നവീൻ, രാഗേഷ്, കൃഷ-്‌ണൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അസീസ് സ്വാഗതവും ട്രഷറർ ഷാക്കിർ കൂമ്പയിൽ നന്ദിയും പറഞ്ഞു.











0 comments