ഐഎസ്‌സി ഒമാൻ കേരള വിഭാഗം വേനൽത്തുമ്പി ക്യാമ്പ്

മസ്‌കത്ത് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ "വേനൽത്തുമ്പി ക്യാമ്പി'ന് ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ തുടക്കം. ക്ലബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ്കുമാർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. കേരള വിങ് ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ, ലോക കേരള സഭ അംഗം ബാലകൃഷ്ണൻ, മലയാളം മിഷൻ സെക്രട്ടറി അനുചന്ദ്രൻ, ദാർസൈറ്റ് ഇന്ത്യൻ സ്‌കൂൾ എസ്എംസി വൈസ് പ്രസിഡന്റ് നിശാന്ത് ചന്ദ്രൻ, കേരള വിഭാഗം ട്രഷറർ സുനിത്ത് തെക്കടവൻ, കോ കൺവീനർ ജഗദീഷ്, ജോയിന്റ് സെക്രട്ടറി ജൂമി സിയാദ് എന്നിവർ സംസാരിച്ചു. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ടി വി രഞ്ജിത്താണ് ഈ പ്രാവശ്യത്തെ ക്യാമ്പ് നയിക്കുന്നത്. രണ്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസിലുള്ള ഇരുന്നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കും.











0 comments