ad
Deshabhimani

പാലക്കാട്‌ ഫ്രണ്ട്‌സ് മസ്‌കത്ത്‌ ലഹരിവിരുദ്ധ ദിനാചരണം

palakkad muscat friends
വെബ് ഡെസ്ക്

Published on Jun 29, 2026, 01:39 PM | 1 min read

മസ്‌കത്ത്‌ : പാലക്കാട്‌ സൗഹൃദ കൂട്ടായ്മ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷനായി. ട്രഷറർ ജഗദീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ആസ്റ്റർ റോയൽ ആശുപത്രിയിലെ ഡോക്ടർ വിദ്യ ഭാർഗവൻ, വാസൻ സ്പെഷ്യൽറ്റി ഡെന്റൽ ആശുപത്രിയിലെ ഡോക്ടർ ഷെബി പൗലോസ്‌ എന്നിവർ ക്ലാസ്‌ എടുത്തു. ആഗസ്‌ത്‌ 28ന് നടക്കുന്ന കൂട്ടായ്‌മയുടെ ഓണാഘോഷത്തിന്റെയും 13–ാം വാർഷികത്തിന്റെയും പ്രോഗ്രാം കമ്മിറ്റിക്ക് ചടങ്ങിൽ രൂപം നൽകി. പ്രോഗ്രാം കോ ഓർഡിനേറ്ററായി വൈശാഖിനെ തെരഞ്ഞെടുത്തു.


കലാപരിപാടികളുടെ ഉദ്ഘാടനം വനിതാവിഭാഗം സെക്രട്ടറി ചാരുലത ബാലചന്ദ്രന്റെ നേതൃത്വത്തിൽ വിളക്ക് തെളിയിച്ച് തിരുവാതിരയോടുകൂടി ആരംഭിച്ചു. മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ ഗോപകുമാർ, മനോജ്‌, എന്നിവർ പ്രോഗ്രാം കമ്മിറ്റിക്ക് നേതൃത്വം നൽകി. ട്രഷറർ ജഗദീഷ് ബജറ്റ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജിതേഷ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഹരിഗോവിന്ദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home