മാതൃഭാഷ അധ്യാപകർക്ക് പരിശീലനവുമായി കല കുവൈത്ത്

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് ജനകീയ മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. നാല് മേഖലകളിലെ മാതൃഭാഷ പഠന ക്ലാസുകളിലെ അധ്യാപകർ പങ്കെടുത്തു. മംഗഫ് കല സെന്ററിൽ നടന്ന പരിശീലനം കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ ഉദ്ഘാടനംചെയ്തു. മാതൃഭാഷ സമിതി ജനറൽ കൺവീനർ പി വി ശരത് അധ്യക്ഷനായി.
മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗം അനിൽകുമാർ പരിശീലന ക്ലാസ് നയിച്ചു. മാതൃഭാഷാ പഠനം കൂടുതൽ ഫലപ്രദമാക്കാനുള്ള പഠനരീതികൾ, ഭാഷാപഠനത്തിലെ പുതിയ സമീപനങ്ങൾ, കുട്ടികളിൽ മലയാള ഭാഷയോടുള്ള താൽപര്യവും വായനാശീലവും വളർത്താനുള്ള മാർഗങ്ങൾ എന്നിവ ചർച്ചചെയ്തു. മാതൃഭാഷ കൺവീനർ അജിത് പോൾ സ്വാഗതവും മാതൃഭാഷ സമിതി കൺവീനർ ഗിരീഷ് നന്ദിയും പറഞ്ഞു.










0 comments