ad
Deshabhimani

ഇറാനെതിരെ കൂടുതൽ ഉപരോധത്തിന് യുഎസ്; എണ്ണവിപണിയിൽ ആശങ്ക

Crude Oil Price - AI Image
വെബ് ഡെസ്ക്

Published on Aug 17, 2026, 10:36 AM | 1 min read

ലണ്ടൻ : ഹോർമുസ് കടലിടുക്കിലൂടെയുള്ള ​ഗതാ​ഗതം തടസം നേരിടുന്നതിനാൽ തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ക്രൂഡ് വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് ബാരലിന് 20 സെന്റ് അഥവാ 0.2 ശതമാനം ഉയർന്ന് 88.72 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ ഫ്യൂച്ചേഴസ് ബാരലിന് 5 സെന്റ് കുറഞ്ഞ് 82.35 ഡോളറായി.


ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുയെ കപ്പലുകൾ ഉൾപ്പെടെ നിരവധി കപ്പലുകൾ ആക്രമിക്കപ്പെട്ടതാണ് നിലവിൽ ക്രൂഡ് ഓയിൽ വിലയെ ബാധിച്ചത്.


അമേരിക്ക - ഇറാൻ സംഘർഷം ആറാം മാസത്തിലേക്ക് കടക്കുന്നതോടെ ഈ വർഷം മാത്രം ക്രൂഡ് വില 40 ശതമാനത്തിലധികം ഉയർന്നു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കാൻ ഉദ്ദേശിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഭീഷണി ഉയർത്തിയിട്ടുണ്ട്. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധം അവസാനിക്കുമോ എന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ച ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home