ad
Deshabhimani

മോഹൻലാൽ ചിത്രത്തിന് സന്നിധാനത്തെ ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ചു

Athimanoharam
വെബ് ഡെസ്ക്

Published on Aug 17, 2026, 11:19 AM | 1 min read

തിരുവനന്തപുരം: മോഹൻലാൽ- തരൂൺമൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ ശബരിമല സന്നിധാനത്തെ ഷൂട്ടിങിന് അനുമതിയില്ല. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. പമ്പ വരെയുള്ള ഷൂട്ടിങിന് റാന്നി ഡിവിഷൻ അനുതി നൽകി.


ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതാണെന്നും, ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് നിലനിൽക്കുന്നതാണെന്നും വനംവകുപ്പ് അറിയിച്ചു.


ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. ഷൂട്ടിങിന് നേരത്തെ ദേവസ്വം ബോർഡ് ഉപാധികളോടെ അനുമതി നൽകിയിരുന്നു.


തുടരും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുൺമൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് അതിമനോ​ഹരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീരാ ജാസ്മിനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home