ad
Deshabhimani

ഒമാൻ വഴി എണ്ണയൊഴുകും, പ്രതീക്ഷയോടെ വിപണി; ക്രൂഡ് വില ഇടിഞ്ഞു

Crude Oil Price
വെബ് ഡെസ്ക്

Published on Sep 17, 2026, 09:42 AM | 1 min read

ദുബൈ : പശ്ചിമേഷ്യയിൽ വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞതിനാൽ ഇന്ന് ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 0.86 ശതമാനം ഇടിഞ്ഞ് ബാരലിന് 104.9 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഡബ്ല്യുടിഐ (വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ്) ക്രൂഡ് ഓയിൽ 1.01 ശതമാനം ഇടിഞ്ഞ് ബാരലിന് 101.4 ഡോളറിലെത്തി. ബുധനാഴ്ചയും രണ്ട് ബെഞ്ച്മാർക്കുകളും കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.


സൗദി അറേബ്യ ഒമാൻ വഴി കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നതാണ് ആ​ഗോള വിപണിയിൽ എണ്ണ വിലയെ ബാധിച്ചത്. ഒമാനിലെ സോഹാർ തുറമുഖത്തിന് സമീപം കപ്പലിൽ നിന്ന് കപ്പലിലേക്ക് കൈമാറ്റം ചെയ്യുന്ന രീതിയിലൂടെ ഏഷ്യയിലെ എണ്ണകേന്ദ്രങ്ങളിലേക്ക് കൂടുതൽ ക്രൂഡ് ഓയിൽ എത്തിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. ചെങ്കടലിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന സൗദി അറേബ്യയുടെ കിഴക്ക്-പടിഞ്ഞാറുള്ള പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്നുള്ള പ്രതിസന്ധി നികത്താൻ ഈ അധിക വിതരണം സഹായിക്കുമെന്ന് കരുതുന്നു. പൈപ്പ്ലൈൻ വഴിയുള്ള ഇന്ധനവിതരണം പഴയസ്ഥിതിയിലാവാൻ സമയമെടുക്കുമെന്ന് സൗദി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home