ad
Deshabhimani

സ്വർണവില വീണ്ടും മുകളിലേക്ക്; പവന് 1,160 രൂപയുടെ വര്‍ധന

gold
വെബ് ഡെസ്ക്

Published on Sep 18, 2026, 10:13 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. സെപ്റ്റംബര്‍ 17 ന് ഉണ്ടായിരുന്ന വിലയില്‍ നിന്ന് 1,160 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 145 രൂപ കൂടി 14,155 രൂപയായി.


ഇന്നലെ സ്വർണം ഒരു ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080 രൂപയായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.


അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വീണ്ടും വർധനവുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,340 ഡോളറിന് മുകളിലേക്ക് തിരിച്ചെത്തി. അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ കുറവും അസംസ്‌കൃത എണ്ണവില താഴ്ന്നതും യുഎസ് ട്രഷറി ബോണ്ട് വരുമാനം കുറഞ്ഞതുമാണ് നിലവില്‍ സ്വര്‍ണവില ഉയരാന്‍ പ്രേരിപ്പിച്ചത്.


പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യതയോടെ നിരീക്ഷിക്കുന്ന നിക്ഷേപകർ എക്കാലത്തും പ്രതീക്ഷയർപ്പിക്കുന്ന സുരക്ഷിത നിക്ഷേപമാർ​ഗമാണ് സ്വർണം. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നതെങ്കിലും ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home