ഹോർമുസില്‍ ടോഗോ പതാകയേന്തിയ ടാങ്കര്‍ ആക്രമിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്

തെഹ്റാൻ : ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിച്ച ടോഗോയുടെ പതാകയുള്ള ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. അനധികൃതമായി കടലിടുക്ക് കടക്കാൻ ശ്രമിച്ച കപ്പലിന് നേരെയാണ് ആക്രമണം നടത്തിയതെന്നും കപ്പലിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് തടഞ്ഞുവെച്ചുവെന്നും റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതുമുതൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, ഇറാൻ ഭരണകൂടത്തെ പൂർണമായി തകർക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന വാദവുമായി എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.









0 comments