Deshabhimani

പൊതുമേഖലാ ബാങ്ക് ഓഹരികളിൽ വൻ കുതിപ്പ്, 62,500 പോയിന്റിന് മുകളിൽ

nifty
വെബ് ഡെസ്ക്

Published on Nov 19, 2026, 03:32 PM | 1 min read

മുംബൈ : പൊതുമേഖലാ ബാങ്ക് ഓഹരികളിലെ ശക്തമായ വാങ്ങൽ താൽപര്യത്തെത്തുടർന്ന് ഓഹരി വിപണിയിൽ നേട്ടം. ബാങ്ക് നിഫ്റ്റി ചരിത്രത്തിലാദ്യമായി 62,500 പോയിന്റ് പിന്നിട്ടു. വ്യാഴാഴ്ച 520 പോയിന്റ് അഥവാ 0.85 ശതമാനം ഉയർന്ന് 62,557 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. നവംബർ 17ന് രേഖപ്പെടുത്തിയ 62,442.20 പോയിന്റായിരുന്നു ഇതുവരെയുള്ള റെക്കോഡ്.


കഴിഞ്ഞ 15 വ്യാപാര സെഷനുകളിലായി ബാങ്ക് ഒഹരികളിൽ 8,000 പോയിന്റിലധികം നേട്ടമാണ് കൈവരിച്ചത്. ബാങ്കിങ്, ഓട്ടോ മേഖലകളിലെ മുന്നേറ്റം ആഭ്യന്തര ഓഹരി വിപണിക്കും കരുത്തേകി. സെൻസെക്സ് 229.83 പോയിന്റ് അഥവാ 0.28 ശതമാനം ഉയർന്ന് 82,261.64 എന്ന നിലയിലെത്തി. നിഫ്റ്റി 52.85 പോയിന്റ് അഥവാ 0.21 ശതമാനം നേട്ടത്തോടെ 25,280.80ലുമെത്തി.


പൊതുമേഖലാ ബാങ്ക് ഓഹരികളായിരുന്നു ഇന്ന് നേട്ടത്തിൽ മുൻപന്തിയിൽ. നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക 1.78 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 0.26 ശതമാനം നേട്ടം കൈവരിച്ചു. വ്യക്തിഗത ഓഹരികളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.07 ശതമാനവും ആക്സിസ് ബാങ്ക് 0.62 ശതമാനവും ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് ഓഹരികളും നേട്ടമുണ്ടാക്കി.


നിഫ്റ്റി ഓട്ടോ സൂചിക 2.80 ശതമാനം ഉയർന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് 1.74 ശതമാനവും നിഫ്റ്റി കെമിക്കൽസ് 0.90 ശതമാനവും നേട്ടമുണ്ടാക്കി.


ഐടി ഓഹരികളിൽ വിൽപ്പന സമ്മർദം പ്രകടമായി. നിഫ്റ്റി ഐടി സൂചിക 2.01 ശതമാനം ഇടിഞ്ഞു. ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home