‘താങ്ങിനിർത്തുന്നത് വയോമിത്രം’


അശ്വതി ജയശ്രീ
Published on Dec 05, 2025, 03:00 AM | 1 min read
പത്തനംതിട്ട
‘മാസം നാലായിരം രൂപയാകും മരുന്നിനെല്ലാംകൂടി. ഇടയ്ക്ക് പക്ഷാഘാതം വന്നതോടെ ചെലവുകൂടി. ആ പ്രതിസന്ധിയിലൊക്കെ എനിക്ക് വയോമിത്രമായിരുന്നു സഹായം'– കുമ്പഴ തുണ്ടമൺകര കുറ്റിയിൽ വീട്ടിൽ ആനന്ദരാജന് വയോമിത്രം പദ്ധതിയെന്നാൽ ജീവിതത്തിന്റെ ഭാഗമാണ്. സംസ്ഥാനത്ത് വയോജന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യനീതിവകുപ്പ് തുടക്കമിട്ട ആരോഗ്യ സംരക്ഷണ പരിപാലന പദ്ധതിയാണ് വയോമിത്രം. നഗരസഭ/കോർപറേഷനുകളിലാണ് ആദ്യഘട്ടം നടപ്പാക്കിയത്. 65 വയസ്സിന് മുകളിലുള്ളവർക്കാണ് പദ്ധതി പ്രകാരം സൗജന്യ സേവനങ്ങൾ ലഭിക്കുക. മൊബൈൽ ക്ലിനിക്ക്, കൗണ്‍സലിങ്, വൈദ്യസഹായം, സൗജന്യ മരുന്ന്, കിടപ്പുരോഗികൾക്കായി പാലിയേറ്റീവ് കെയർ സേവനം, ഹോംകെയര്‍, സൗജന്യ ആംബുലന്‍സ് സേവനം, ഹെൽപ്പ് ഡെസ്ക് അടക്കം പദ്ധതിയുടെ ഭാഗമാണ്.
‘ഇതിനെ വലിയൊരു സഹായമെന്നല്ലാതെ മറ്റൊന്നും വിളിക്കാനാകില്ല. പരിശോധന, മരുന്നു എല്ലാം കിട്ടുന്നു. ചില മരുന്നുകൾ മാത്രമാണ് പുറത്തുനിന്ന് വാങ്ങേണ്ടിവരിക. പദ്ധതിയില്ലായിരുന്നെങ്കിൽ മാസം മരുന്നിന് മാത്രമായി വലിയ തുക വേണ്ടിവന്നേനെ'– 77കാരനായ ആനന്ദരാജൻ പറയുന്നു.









0 comments