വിജയകാഹളമുയർത്തി കടമക്കുടി പഞ്ചായത്ത് റാലി

കടമക്കുടി
എൽഡിഎഫ് കടമക്കുടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും സമ്മേളനവും കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിപിൻ രാജ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മേരി വിൻസെന്റ്, പി എൻ സീനുലാൽ, ടി കെ വിജയൻ, പി എസ് ഷാജി, ടി എ ജോണി എന്നിവർ സംസാരിച്ചു. കണ്ടെയ്നർ കവലയിൽനിന്ന് ബഹുജനറാലിയും നടന്നു. ബ്ലോക്ക്, പഞ്ചായത്ത് വാർഡ് സ്ഥാനാർഥികളും പങ്കെടുത്തു.








0 comments